എയർ ഡെക്കാൻ പ്രവർത്തനം നിർത്തി
Monday, April 6, 2020 12:22 AM IST
ന്യൂഡൽഹി: എയർ ഡെക്കാൻ പ്രവർത്തനം നിർത്തുന്നു. ജീവനക്കാർക്കു ശന്പളമില്ലാത്ത നീണ്ട അവധി അനുവദിച്ചു. എല്ലാ വിമാനസർവീസുകളും സർക്കാർ നിർദേശപ്രകാരം നിർത്തിവച്ചിരിക്കുകയാണ്.
അഹമ്മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന എയർ ഡെക്കാൻ മൂന്നു സ്ഥലങ്ങളിലേക്കു മാത്രമേ സർവീസ് നടത്തിയിരുന്നുള്ളൂ.ഗോ എയറും സ്പൈസ് ജെറ്റും ജീവനക്കാരുടെ ശന്പളം വെട്ടിക്കുറച്ചാണു പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത്.