ജിയോയിൽ മുതൽമുടക്കാൻ ഫേസ്ബുക്ക്
Wednesday, March 25, 2020 11:07 PM IST
മുംബൈ: ഫേസ്ബുക്ക് റിലയൻസിന്റെ മൊബൈൽ കന്പനിയായ ജിയോയിൽ മുതൽ മുടക്കാൻ ആഗ്രഹിക്കുന്നു. ജിയോയുടെ 10 ശതമാനം ഓഹരി മാർക്ക് സുക്കർബർഗിന്റെ കന്പനിക്കു നൽകാനാണു ശ്രമം. കോവിഡ് മൂലമുള്ള കോലാഹലങ്ങൾ അടങ്ങിയ ശേഷമേ ഇതിന്റെ അടുത്ത നടപടികൾ ഉണ്ടാകൂ.
വാട്സ്ആപ്പിന്റെ കൂടി ഉടമകളായ ഫേസ്ബുക്കിന് ഇന്ത്യയുടെ ഇന്റർനെറ്റ് വിപണിയിൽ വലിയ താത്പര്യമുണ്ട്. ജിയോ രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ കന്പനി ആയതിനാൽ നെറ്റ് വിപണിയുടെ വലിയ പങ്കും അവർക്കുണ്ട്. ജിയോയുടെ ക്ലൗഡ് അധിഷ്ഠിത സേവനങ്ങൾക്കു മൈക്രോസോഫ്റ്റുമായി പങ്കാളിത്തം ചർച്ച ചെയ്തു വരികയാണ്.