ഡിജിറ്റല്‍ സേവനങ്ങളുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ്
Monday, March 23, 2020 12:41 AM IST
കൊച്ചി: കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ചുരുങ്ങിയ ജീവനക്കാരെ ഉപയോഗിച്ചു സേവനങ്ങള്‍ ഡിജിറ്റലായി ലഭ്യമാക്കുന്നു. ഇതുപ്രകാരം ഉപഭോക്താക്കൾക്കു പോളിസികളെക്കുറിച്ചുള്ള വിവരങ്ങൾ ഡിജിറ്റലായി അറിയാനും ഇടപാടുകള്‍ നടത്താനുമാകും.
ഡിജിറ്റല്‍ പ്ലാറ്റ്ഫോം സുരക്ഷിതമായി വീട്ടിലിരുന്ന് ഉപയോഗിച്ച് അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ ഉപഭോക്താക്കളോടു കമ്പനി അഭ്യര്‍ഥിച്ചു. ഉപഭോക്താക്കള്‍ക്ക് വാട്ട്സ്ആപ് (91 99206 67766), കമ്പനി വെബ്സൈറ്റ്, ചാറ്റ്ബോട്ട് ലിഗോ, മൊബൈല്‍ ആപ്പ്, ഇ-മെയില്‍, കോള്‍സെന്റര്‍(18602667766) തുടങ്ങിയവയിലൂടെ സേവനങ്ങള്‍ ആവശ്യപ്പെടാം. ക്ലെയിമുകള്‍ക്കായി 24 മണിക്കൂറും കോള്‍സെന്റര്‍ സേവനങ്ങള്‍ ലഭ്യമാണ്.