ജി. രമേഷ് ബാങ്കിംഗ് ഓംബുഡ്സ്മാനായി ചുമതലയേറ്റു
Friday, February 28, 2020 12:25 AM IST
തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ ജി. രമേഷ് കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലേക്കുള്ള ബാങ്കിംഗ് ഓബുഡ്സ്മാനായി ചുമതലയേറ്റു.
ആർബിഐയിൽ പ്രവേശിക്കുന്നതിനുമുന്പേ അദ്ദേഹത്തിന് വിവിധ വാണിജ്യബാങ്കുകളിലായി എട്ടുവർഷത്തിലധികം പ്രവൃത്തി പരിചയമുണ്ട്.
26 വർഷത്തെ ആർബിഐ സേവനത്തിനിടെ വിവിധ വാണിജ്യ ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും മേൽനോട്ടം, വാണിജ്യബാങ്കുകൾ, വിവരസാങ്കേതിക വിദ്യ, ഡാറ്റാ സെന്ററുകൾ എന്നിവയുടെ നിയന്ത്രണം, നാഷണൽ ക്ലിയറിംഗ് സെൽ, സെൻട്രൽ അക്കൗണ്ട്സ് സെക്ഷൻ എന്നിവയിലും സേവനമനുഷ്ഠിച്ചിരുന്നു.1999 ലാണ് അദ്ദേഹം റിസർവ് ബാങ്കിൽ ജോലിയിൽ പ്രവേശിച്ചത്.