ഇസാഫ് സ്മോൾ ബാങ്കിൽ സ്വർണ വായ്പാ മേള
Saturday, January 25, 2020 1:31 AM IST
കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് കേരളത്തിലെ ശാഖകളിൽ സ്വർണ പണയ വായ്പാ മേളയ്ക്ക് തുടക്കമിട്ടു. ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന സ്വർണ വായ്പകളാണ് ആകർഷകമായ പലിശ നിരക്കിൽ വളരെ വേഗം സ്വന്തമാക്കാവുന്ന തരത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
പണയ ദിവസങ്ങൾക്കു മാത്രമെ പലിശ ഈടാക്കുന്നുള്ളൂവെന്നതാണ് സവിശേഷത. ഇന്ത്യയിൽ 17 സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് 35 ലക്ഷത്തോളം ഉപഭോക്താക്കളുണ്ട്.