സാന്ത്വന സ്പർശനമായി വർമ ഹോംസ്
Sunday, January 19, 2020 12:09 AM IST
തൃപ്പൂണിത്തുറ: തിരുവാങ്കുളം വില്ലേജിൽ ഇരുന്പനത്തു താമസിക്കുന്ന വള്ളിക്കും കുടുംബാംഗങ്ങൾക്കും സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു നൽകിയിരിക്കുകയാണു വർമ ഹോംസ്. വർമ ഹോംസിന്റെ സിഎസ്ആർ പ്രോജക്ടിന്റെ ഭാഗമായി നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു കൊടുക്കുക എന്ന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് വീട് നിർമിച്ചു നൽകിയത്.
ലീല, അജി, അനിത, അരുണ, അഖില, അർജുൻ എന്നിവരടങ്ങുന്ന ഏഴംഗ കുടുംബമാണ് വള്ളിയുടേത്. കുടുംബത്തിലെ ഏക ആണ്തരി പത്തുവയസുമാത്രമുള്ള അർജുൻ ആണെന്നിരിക്കേ സ്വന്തമായി ഒരു വീട് ലഭിക്കുക ഇവർക്ക് വലിയ ആശ്വാസമാണ്. വർമ ഹോംസ് മാനേജിംഗ് ഡയറക്ടർ അനിൽ വർമ താക്കോൽദാനം നിർവഹിച്ചു. വീടിന്റെ ഗൃഹപ്രവേശം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ചെയർപേഴ്സണ് ചന്ദ്രികദേവി ഉദ്ഘാടനംചെയ്തു. 550 ചതുരശ്ര അടിയിൽ സ്വീകരണമുറിയും രണ്ട് ബെഡ്റൂമുകളും അടുക്കളയും ഉള്ള വീട് ശിലാസ്ഥാപനം നടത്തി തൊണ്ണൂറ് ദിവസത്തിനുള്ളിൽ വർമ ഹോംസ് പൂർത്തീകരിച്ചു നൽകി.