കുമളിയിൽനിന്ന് ഹെലി ടാക്സി സർവീസ് ഇന്നു മുതൽ
Thursday, January 16, 2020 12:27 AM IST
കട്ടപ്പന: ബോബി ചെമ്മണ്ണൂർ ഹെലി ടാക്സി സർവീസ് ഇന്ന് രാവിലെ 11ന് ചക്കുപള്ളം പഞ്ചായത്തിലുള്ള ഒട്ടകത്തലമേട്ടിൽനിന്നും ആരംഭിക്കും. ഇ.എസ്. ബിജിമോൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. തേക്കടിയിൽനിന്നു കൊച്ചിയിലേക്കും മൂന്നാർ, വയനാട്, ബേക്കൽ തുടങ്ങിയ ടൂറിസം മേഖലകളിലേക്കും ഹെലികോപ്റ്റർ ടാക്സി സർവീസുകൾ ആരംഭിക്കാനാണ് പദ്ധതി. കൊച്ചിയിൽനിന്നു തേക്കടിയിൽ എത്താൻ 45 മിനിറ്റാണ് സമയം. രാജ്യത്തെ 26 കേന്ദ്രങ്ങളിലെ ബോബി ഓക്സിജൻ റിസോർട്ടുകളിലെ അതിഥികൾക്കും ഹെലിടാക്സിയുടെ സേവനം ലഭ്യമാക്കും.
തേക്കടിയിലെത്തുന്ന ടൂറിസ്റ്റുകൾക്കും സ്വദേശികൾക്കും ഇടുക്കിയുടെ വിസ്മയ കാഴ്ചകൾ കാണാൻ പ്രത്യേക സർവീസ് നടത്തുമെന്നും സർവീസ് ഓപറേറ്ററായ എൻ. ഹാൻസ് ഏവിയേഷൻ പ്രതിനിധി ജോണ്‍ തോമസ് പറഞ്ഞു. പൈലറ്റിനെ കൂടാതെ അഞ്ച് മുതിർന്നവർക്കും ഒരു കുട്ടിക്കും ഒരേസമയം യാത്ര ചെയ്യാം. ഓണ്‍ലൈനായി ടിക്കറ്റ് ബുക്കുചെയ്യുവാൻ സൗകര്യം ഏർപ്പെടുത്തുമെന്നും ഓപ്പറേറ്റർ അറിയിച്ചു.