വോൾവോ എക്സ് സി 40 ടി4 ആർ-ഡിസൈൻ വിപണിയിൽ
Saturday, December 14, 2019 11:51 PM IST
കൊച്ചി: സ്വീഡിഷ് വാഹനനിർമാതാക്കളായ വോൾവോ എക്സ് സി 40 ടി4 ആർ-ഡിസൈൻ പെട്രോൾ വേരിയന്റ് പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു.
കോംപാക്ട് മോഡുലാർ ആർക്കിടെക്ചർ പ്ലാറ്റ്ഫോമിലാണ് ഡിസൈൻ ഒരുക്കിയിരിക്കുന്നത്. എൻട്രി ലെവലിൽ വോൾവോയുടെ ആദ്യത്തെ പെട്രോൾ വാഹനമാണിത്. ഈ വർഷത്തെ ഇന്ത്യൻ കാർ ഓഫ് ദി ഇയർ അവാർഡ് ഇതിന്റെ ഡിസൈൻ സ്വന്തമാക്കിയിരുന്നു. 2018ലെ യൂറോപ്യൻ കാർ ഓഫ് ദി ഇയറും ഈ വാഹനം നേടി.
39.90 ലക്ഷം രൂപയാണ് എക്സ്ഷോറും വില. 2.0 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ് വാഹനത്തിലുള്ളത്. റഡാർ സുരക്ഷ സംവിധാനം, ഫോണുകൾ വയർലെസ് ആയി ചാർജ് ചെയ്യാവുന്ന സൗകര്യം എന്നിവയാണ് പ്രത്യേകതകൾ. 50 കിലോമീറ്റർ വേഗം വരെ മറ്റുവാഹനങ്ങൾ, വഴിയാത്രക്കാർ, സൈക്കിൾ യാത്രക്കാർ, മൃഗങ്ങൾ എന്നിവയുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ റഡാർ അടിസ്ഥാനമായ സുരക്ഷ പൂർണ ഗാരണ്ടി നൽകുന്നുവെന്നു വോൾവോ കാർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ചാൾസ് ഫ്രംപ് പറഞ്ഞു.