വാണിജ്യകമ്മി കുറഞ്ഞു
Saturday, December 14, 2019 12:08 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​റ​ക്കു​മ​തി​യി​ൽ ഗ​ണ്യ​മാ​യ കു​റ​വ് വ​ന്ന​തോ​ടെ ന​വം​ബ​റി​ൽ ഇ​ന്ത്യ​യു​ടെ വാ​ണി​ജ്യ ക​മ്മി കു​റ​ഞ്ഞു. ത​ലേ ന​വം​ബ​റി​ൽ 1758 കോ​ടി ഡോ​ള​റാ​യി​രു​ന്ന ക​മ്മി 1212 കോ​ടി ഡോ​ള​റാ​യി താ​ണു. 31 ശ​ത​മാ​നം ഇ​ടി​വ്.

ന​വം​ബ​റി​ലെ ക​യ​റ്റു​മ​തി 2598 കോ​ടി ഡോ​ള​റാ​ണ്. ത​ലേ ന​വം​ബ​റി​ൽ 2607 കോ​ടി ഡോ​ള​ർ. കു​റ​വ് 0.34 ശ​ത​മാ​നം. ഇ​ല​ക്‌​ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ൾ (46.13 ശ​ത​മാ​നം വ​ള​ർ​ച്ച), ഔ​ഷ​ധ​ങ്ങ​ൾ (20.6 ശ​ത​മാ​നം), സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ (9.03 ശ​ത​മാ​നം), എ​ൻ​ജി​നി​യ​റിം​ഗ് സാ​മ​ഗ്രി​ക​ൾ (6.32 ശ​ത​മാ​നം) എ​ന്നി​വ​യി​ലാ​ണു കാ​ര്യ​മാ​യ വ​ർ​ധ​ന. ഏ​പ്രി​ൽ - ന​വം​ബ​റി​ലെ ക​യ​റ്റു​മ​തി 21,193 കോ​ടി ഡോ​ള​റാ​ണ്. ത​ലേ​വ​ർ​ഷ​ത്തേ​ക്കാ​ൾ 1.99 ശ​ത​മാ​നം കു​റ​വ്.

ന​വം​ബ​റി​ലെ ഇ​റ​ക്കു​മ​തി 12.71 ശ​ത​മാ​നം കു​റ​ഞ്ഞ് 3811 കോ​ടി ഡോ​ള​റാ​യി. പെ​ട്രോ​ളി​യം ഇ​റ​ക്കു​മ​തി 18.17 ശ​ത​മാ​നം കു​റ​വാ​യി. സ്വ​ർ​ണ ഇ​റ​ക്കു​മ​തി 6.59 ശ​ത​മാ​നം വ​ർ​ധി​ച്ച് 294 കോ​ടി ഡോ​ള​റി​ന്‍റേ​താ​യി. വാ​ഹ​ന ഇ​റ​ക്കു​മ​തി 48.53 ശ​ത​മാ​ന​വും ക​ൽ​ക്ക​രി ഇ​റ​ക്കു​മ​തി 23.21 ശ​ത​മാ​ന​വും കു​റ​ഞ്ഞു. പെ​ട്രോ​ളി​യം, സ്വ​ർ​ണം എ​ന്നി​വ ഒ​ഴി​കെ​യു​ള്ള ഇ​റ​ക്കു​മ​തി 11.96 ശ​ത​മാ​നം കു​റ​ഞ്ഞി​ട്ടു​ണ്ട്.
ഏ​പ്രി​ൽ - ന​വം​ബ​റി​ലെ ഇ​റ​ക്കു​മ​തി 31,878 കോ​ടി ഡോ​ള​റാ​യി​രു​ന്നു. ത​ലേ​വ​ർ​ഷ​ത്തേ​ക്കാ​ൾ 8.91 ശ​ത​മാ​നം കു​റ​വ്. എ​ട്ടു​മാ​സ​ത്തെ വാ​ണി​ജ്യ ക​മ്മി 10,684 കോ​ടി ഡോ​ള​റാ​യി താ​ണു. ത​ലേ​വ​ർ​ഷം ഇ​തേ​കാ​ല​യ​ള​വി​ൽ 13,374 കോ​ടി ഡോ​ള​റാ​യി​രു​ന്നു ക​മ്മി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.