കൊച്ചിൻ ഷിപ്യാർഡിന് 206 കോടിയുടെ അറ്റാദായം
Wednesday, November 13, 2019 11:58 PM IST
കൊച്ചി: നടപ്പു സാന്പത്തിക വർഷം സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ കൊച്ചിൻ ഷിപ് യാർഡിന് 206.33 കോടി രൂപയുടെ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ 147.05 കോടി രൂപയായിരുന്നു ലാഭം. ഇത്തവണ 40.3 ശതമാനം വളർച്ച രേഖപ്പെടുത്തി.
രണ്ടാം പാദത്തിലെ കന്പനിയുടെ മൊത്ത വരുമാനം 22.8 ശതമാനം വർധിച്ച് 1,050.8 കോടിയിലെത്തി. മുൻ വർഷം ഇത് 855.28 കോടി രൂപയായിരുന്നു. 10 രൂപ വിലയുള്ള ഓരോ ഓഹരിക്കും 1.63 രൂപ ഇടക്കാല ഡിവിഡന്റായി വിതരണം ചെയ്യാനും ഡയറക്ടർ ബോർഡ് തീരുമാനിച്ചു.