കയറ്റുമതി വീണ്ടും കുറഞ്ഞു
Friday, September 13, 2019 11:46 PM IST
ന്യൂഡൽഹി: ഇന്ത്യയുടെ കയറ്റുമതിയിൽ വീണ്ടും ഇടിവ്. ഓഗസ്റ്റിൽ കയറ്റുമതി 6.05 ശതമാനം ഇടിഞ്ഞ് 2613 കോടി ഡോളറിന്റേതായി. ഇറക്കുമതിയും കുറഞ്ഞു. 13.45 ശതമാനം കുറവു വന്നപ്പോൾ ഓഗസ്റ്റിലെ ഇറക്കുമതി 3958 കോടി ഡോളറിന്റേതായി. ഇതോടെ ഓഗസ്റ്റിലെ വാണിജ്യകമ്മി 1345 കോടി ഡോളറിൽ ഒതുങ്ങി. തലേ ഓഗസ്റ്റിൽ 1792 കോടി ഡോളറായിരുന്നു കമ്മി.
പെട്രോളിയം ഇറക്കുമതി 8.9 ശതമാനം കുറഞ്ഞ് 1088 കോടി ഡോളറിന്റേതായി. മറ്റു സാധനങ്ങളുടെ ഇറക്കുമതിയിൽ 15 ശതമാനം കുറവ് വന്നു.ഓഗസ്റ്റിൽ സ്വർണ ഇറക്കുമതി 62.49 ശതമാനം കുറഞ്ഞ് 136 കോടി ഡോളറിന്റേതായി.