ഗുഡ്ഇയർ ഇന്ത്യ പുതിയ ടയറുകൾ പുറത്തിറക്കി
Thursday, August 22, 2019 11:09 PM IST
കൊച്ചി: ഗുഡ് ഇയർ ഇന്ത്യ ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ അഷ്വറൻസ് ഡ്യൂറാപ്ലസ് 2, റാംഗ്ളർ എടി സൈലന്റ്ട്രാക് എന്നിങ്ങനെ രണ്ടു പുതിയ ടയറുകൾ പുറത്തിറക്കി.
ചെറുതും ഇടത്തരം വലുപ്പത്തിലുമുള്ള യാത്രാകാറുകൾക്കുവേണ്ടിയുള്ളതാണ് അഷ്വറൻസ് ഡ്യൂറാപ്ലസ് 2. എസ് യുവി വാഹനങ്ങളുടെ ഡ്രൈവർമാർക്കു പൂർണമായ നിയന്ത്രണം ഉറപ്പുനല്കുന്നതാണ് പുതിയ റാംഗ്ളർ എടി സൈലന്റ്ട്രാക് ടയറുകൾ. 13-15 ഇഞ്ച് റിംഗ് ഡയമീറ്ററാണ് ഗുഡ്ഇയർ അഷ്വറൻസ് ഡ്യൂറാപ്ലസ് 2 ടയറിന്റേതെങ്കിൽ 15-17 ഇഞ്ച് റിംഗ് ഡയമീറ്ററാണ് റാംഗ്ളർ എടി സൈലന്റ്ട്രാക് ടയറിന്റേതെന്നു ഗുഡ്ഇയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ആനന്ദ് പറഞ്ഞു.