ഇന്ത്യൻ ബാങ്ക് ശാഖാതല യോഗം സംഘടിപ്പിച്ചു
Monday, August 19, 2019 10:41 PM IST
കൊച്ചി: പൊതുമേഖലാ ബാങ്കുകളിൽ പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രധനകാര്യ സേവന വകുപ്പിന്റെ നിർദേശപ്രകാരം വിവിധ തലത്തിലുള്ള കൂടിയാലോചനകൾക്കായി ഇന്ത്യൻ ബാങ്ക് ശാഖാതല യോഗം സംഘടിപ്പിച്ചു.
രാജ്യത്തെ അഞ്ചു ലക്ഷം കോടി ഡോളർ സന്പദ് വ്യവസ്ഥയിലേക്ക് നയിക്കുന്നതിനും ബാങ്കിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ നേരിടുന്നതിനും നൂതന ആശയങ്ങളെ സൃഷ്ടിക്കുന്നതിനുമായാണ് യോഗം സംഘടിപ്പിച്ചത്. എറണാകുളം സോണൽ ഓഫീസിൽ നടന്ന യോഗത്തിൽ ഇന്ത്യൻ ബാങ്ക് ഫീൽഡ് ജനറൽ മാനേജർ സഫിയ ഫരീദ്, സോണൽ മാനേജർ കേശവ്ലാൽ മേനോൻ എന്നിവർ പങ്കെടുത്തു.