ഗാസയിൽനിന്നുള്ള കുട്ടികൾ ചികിത്സയ്ക്കായി ഇറ്റലിയിൽ
Saturday, February 15, 2025 1:40 AM IST
റോം: ഗാസയിലെ 14 പലസ്തീനിയൻ കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി ഇറ്റലിയിലെത്തിച്ചു. ഇറ്റാലിയൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കുട്ടികളെ റോമിലെത്തിച്ചത്.
ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അന്റോണിയോ താജാനി, വിശുദ്ധ നാടിന്റെ ചുമതലയുള്ള ഫാ.ഇബ്രാഹിം ഫാൽതാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന 45 അംഗ സംഘത്തെ സ്വീകരിച്ചു.
കുട്ടികളിൽ ഭൂരിഭാഗവും കാൻസർ ബാധിതരും യുദ്ധത്തിൽ പരിക്കേറ്റവരുമാണ്. രണ്ടു കുട്ടികളെ വത്തിക്കാനിലെ ബാംബിനോ ജെസു ആശുപത്രിയിലും മറ്റുള്ളവരെ റോമിലെ വിവിധ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്.