ഗാസാ ജനതയെ പുറത്താക്കരുത്: വത്തിക്കാൻ
Friday, February 14, 2025 11:49 PM IST
വത്തിക്കാൻ സിറ്റി: ഗാസയിൽനിന്നു പലസ്തീൻ ജനതയെ പുറത്താക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയെ വിമർശിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ.
ഗാസയിൽ ജനിച്ചവരും ജീവിക്കുന്നവരും ആ ഭൂമിയിൽ തുടരണം. ഇത് അടിസ്ഥാന തത്ത്വങ്ങളിലൊന്നാണ്. ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഏക പോംവഴി ദ്വിരാഷ്ട്ര ഫോർമുലയാണെന്നും കർദിനാൾ ഓർമിപ്പിച്ചു.