ദക്ഷിണകൊറിയയിൽ തീപിടിത്തം; ആറു പേർ മരിച്ചു
Friday, February 14, 2025 11:49 PM IST
സീയൂൾ: ദക്ഷിണകൊറിയയിലെ ബുസാൻ നഗരത്തിൽ ഹോട്ടൽ നിർമാണ മേഖലയിലുണ്ടായ തീപിടിത്തത്തിൽ ആറു പേർ മരിക്കുകയും 25 പേർക്കു പരിക്കേൽക്കുകയും ചെയ്തു. മൂന്നു 12 നില കെട്ടിടങ്ങൾ നിർമിക്കുന്ന മേഖലയിലാണു ദുരന്തമുണ്ടായത്.
തീപിടിച്ച സമയത്ത് ഇവിടെ നൂറോളം തൊഴിലാളികളുണ്ടായിരുന്നു. തീപിടിത്തത്തിൽനിന്നു രക്ഷപ്പെടാൻ മട്ടുപ്പാവിൽ കയറിയ 14 പേരെ ഹെലികോപ്റ്റർ ഉപയോഗിച്ചാണു പുറത്തിറക്കിയത്.