സമാധാന കരാർ നിരസിച്ചാൽ റഷ്യക്കെതിരേ സൈനിക നടപടി: വൈസ് പ്രസിഡന്റ് വാൻസ്
Friday, February 14, 2025 11:49 PM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ അംഗീകരിക്കാൻ മടിച്ചാൽ റഷ്യക്കെതിരേ അമേരിക്ക കൂടുതൽ സാന്പത്തിക ഉപരോധങ്ങളും സൈനിക നടപടിയും പരിഗണിക്കുമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്.
യുക്രെയ്ന്റെ പരമാധികാരം സംരക്ഷിക്കാൻ അമേരിക്ക താത്പര്യപ്പെടുന്നതായും വാൾസ്ട്രീറ്റ് ജേർണലിനു നല്കിയ അഭിമുഖത്തിൽ വാൻസ് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ട്രംപ് ബുധനാഴ്ച പുടിനുമായും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായും ഫോണിൽ ചർച്ച നടത്തിയിരുന്നു.
ട്രംപും പുടിനും യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ച തുടങ്ങാൻ ധാരണയിലെത്തി. റഷ്യയുമായുള്ള ചർച്ചയിൽ യുക്രെയ്നെയും ഉൾപ്പെടുത്തുമെന്നു ട്രംപ് പിന്നീട് അറിയിച്ചു.