ആയുർദൈർഘ്യം: വത്തിക്കാൻ ഉച്ചകോടി മാർച്ച് 24ന്
Friday, February 14, 2025 4:42 AM IST
വത്തിക്കാൻ സിറ്റി: ആയുർദൈർഘ്യത്തെ ആസ്പദമാക്കി ഇതാദ്യമായി വത്തിക്കാൻ ആഗോള ഉച്ചകോടി സംഘടിപ്പിക്കുന്നു. മാർച്ച് 24ന് റോമിലെ അഗസ്റ്റീനിയം കോൺഫറൻസ് സെന്ററിൽ നടക്കുന്ന ഉച്ചകോടിയിൽ ശാസ്ത്രജ്ഞർ, നൊബേൽ പുരസ്കാര ജേതാക്കൾ, ലോകനേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
ആരോഗ്യകരവും സുസ്ഥിരവും സമഗ്രവുമായ വാർധക്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഉച്ചകോടിയിൽ ഈ മേഖലയിലെ ഏറ്റവും നൂതനമായ കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും ധാർമികമൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യും. 2025 ജൂബിലിയോടനുബന്ധിച്ചാണ് ഇത്തരമൊരു ഉച്ചകോടി സംഘടിപ്പിക്കുന്നത്.