ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ഗ്രാൻഡ്മിഷൻ 28 മുതൽ
Thursday, February 13, 2025 3:14 AM IST
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം: വലിയ നോമ്പിനോടനുബന്ധിച്ചു ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ എല്ലാ ഇടവകകളിലും മിഷൻ, പ്രൊപ്പോസഡ് മിഷൻ കേന്ദ്രങ്ങളിലും നോമ്പ്കാല ധ്യാനങ്ങൾ നടത്തുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 24 വചന പ്രഘോഷകർ നേതൃത്വം നൽകും. 28 മുതൽ ഏപ്രിൽ 13 വരെയുള്ള തീയതികളിലായാണ് ഗ്രാൻഡ് മിഷൻ ക്രമീകരിച്ചിരിക്കുന്നത് . 109 കേന്ദ്രങ്ങളിലാണ് നോമ്പുകാല വാർഷിക ധ്യാനം നടക്കുന്നത്.
ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ സാധ്യമായ എല്ലാ മിഷനുകളിലും ധ്യാനസമയത്ത് എത്തിച്ചേരുകയും സന്ദേശം നൽകുകയും ചെയ്യുമെന്ന് രൂപത പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട്, രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സൺ സിസ്റ്റർ ആൻ മരിയ എസ്എച്ച് എന്നിവർ അറിയിച്ചു.