അഭിമാനനിമിഷമെന്ന് മന്ത്രി ജോർജ് കുര്യനും കൊടിക്കുന്നിൽ സുരേഷ് എംപിയും
Sunday, December 8, 2024 1:59 AM IST
വത്തിക്കാൻ സിറ്റി: ഇന്ത്യയോടുള്ള പ്രത്യേക താത്പര്യത്താലാണു പ്രത്യേക കൂടിക്കാഴ്ചയ്ക്കു മാർപാപ്പ തയാറായതെന്ന് ജോർജ് കുര്യൻ ദീപികയോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകളും നന്ദിയും മാർപാപ്പയെ അറിയിച്ചതായും മന്ത്രി അറിയിച്ചു.
മാർ കൂവക്കാട്ടിന്റെ സ്ഥാനലബ്ധി തനിക്കും വ്യക്തിപരമായി ഏറെ സന്തോഷവും അഭിമാനവും പകരുന്നുവെന്നും മന്ത്രി പറഞ്ഞു.
താൻ പ്രതിനിധാനം ചെയ്യുന്ന മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ മാമ്മൂട് സ്വദേശിയായ മാർ ജോർജ് കൂവക്കാട്ട് കർദിനാളായി ഉയർത്തപ്പെട്ട ചടങ്ങിൽ പങ്കെടുക്കാനായത് വലിയ ഭാഗമായി കരുതുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
ഭാരത കത്തോലിക്കാസഭയ്ക്കും കേരള കത്തോലിക്കാസഭയ്ക്കും വലിയ അംഗീകാരാണ് ഈ സ്ഥാനലബ്ധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.