എളിയ ശുശ്രൂഷകൾക്ക് ദൈവം തന്ന കൃപ: മോൺ. കൂവക്കാട്ട്
Tuesday, October 8, 2024 2:47 AM IST
വത്തിക്കാൻ സിറ്റി: പാവപ്പെട്ടവർക്കു ശുശ്രൂഷ ചെയ്യാനാണ് താന്‍ സെമിനാരിയിൽ ചേർന്നതെന്ന് നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാട്ട്.
ഫ്രാൻസിസ് മാർപാപ്പയുടെ ദുർബലരോടും പാവപ്പെട്ടവരോടും വയോധികരോടുമുള്ള സ്നേഹം അടുത്തുകാണാനും ആ ശൈലിയിൽ കൂടുതൽ ആഴപ്പെടാനും കഴിഞ്ഞ വർഷങ്ങളിൽ സാധിച്ചു. എളിയരീതിയിൽ വിവിധ രാജ്യങ്ങളിൽ ചെയ്ത എളിയ ശുശ്രൂഷകൾക്ക് ദൈവം തന്ന കൃപയായാണ് ഈ ദാനത്തെ കാണുന്നത്.
പവ്വത്തിൽ പിതാവിന്റെ കബറിടത്തിൽപോയി പ്രാർഥിച്ചുവേണം ഈ ദാനം സ്വീകരിക്കാനെന്നും ഞാൻ ആഗ്രഹിക്കുന്നു- മോൺ. കൂവക്കാട്ട് പറഞ്ഞു.