മെക്സിക്കൻ നഗരത്തിലെ മേയർ കൊല്ലപ്പെട്ടു
Monday, October 7, 2024 11:27 PM IST
മെക്സിക്കോ സിറ്റി: സ്ഥാനമേറ്റെടുത്ത് ഒരാഴ്ച തികയും മുൻപ് മെക്സിക്കോയിലെ ചിൽപാൻസിങ്കോ നഗരത്തിലെ മേയർ കൊല്ലപ്പെട്ടു. ആറു ദിവസം മാത്രം മേയറായി സേവനമനുഷ്ഠിച്ച അലജാൻഡ്രോ അർക്കോസ് ആണ് മരണമടഞ്ഞത്.
മയക്കുമരുന്ന് സംഘങ്ങളും സംഘർഷങ്ങളും പതിവായ നഗരത്തിൽ ഇത്തരം സംഭവങ്ങൾ പതിവാണ്. മയക്കുമരുന്നു കടത്തിനുതടയിടാനായി സർക്കാർ 2006ലാണു മെക്സിക്കോ സൈന്യത്തെ വിന്യസിച്ചത്. ഇതിനുശേഷം ആയിരക്കണക്കിനു പേരെ കാണാതാകുകയും അഞ്ച് ലക്ഷം പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.