യുവതിയും കാമുകനും ചേർന്ന് 13 കുടുംബാംഗങ്ങളെ കൊന്നു
Monday, October 7, 2024 11:27 PM IST
സുക്കുർ (സിന്ധ്): പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ യുവതിയും കാമുകനും ചേർന്ന് യുവതിയുടെ കുടുംബത്തെ കൂട്ടക്കൊല ചെയ്തു. വീട്ടുകാർ ഇവർ തമ്മിലുള്ള ബന്ധത്തെ എതിർത്തതോടെ ഇവർ ആസൂത്രിതമായി യുവതിയുടെ കുടുംബത്തിലെ 13 അംഗങ്ങളെ വിഷം കൊടുത്തു കൊല്ലുകയായിരുന്നു.
ഷായിസ്തയും കാമുകൻ അമീർ ബഖ്ഷും ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്. ഹായിബാത് ഖാൻ ബ്രോഹി ഗ്രാമത്തിലാണു സംഭവം. ഒന്പതു പേർ വിഷം ഉള്ളിൽച്ചെന്നയുടൻ മരിച്ചു. നാലു പേർ ചികിത്സയ്ക്കിടെയാണു മരിച്ചത്.
ഷായിസ്ത മാത്രം അപകടത്തിൽനിന്നു രക്ഷപ്പെട്ടതാണ് പോലീസിനു സംശയം തോന്നാൻ കാരണം. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.