ഹിസ്ബുള്ള കമാൻഡറെ വധിച്ചതായി ഇസ്രയേൽ
Monday, October 7, 2024 4:21 AM IST
ടെൽ അവീവ്: ഹിസ്ബുള്ള കമാൻഡറെ വധിച്ചതായി ഇസ്രയേൽ. ഹിസ്ബുള്ള കമാൻഡർ ഖാദർ അലി തവിൽ ആണു കൊല്ലപ്പെട്ടത്. ജനുവരിയിൽ ഇസ്രയേലിന്റെ വടക്കൻ അതിർത്തി നഗരമായ കഫർ യുവാലിൽ ടാങ്ക് വേധ മിസൈൽ ആക്രമണം നടത്തിയത് ഖാദർ അലിയും മറ്റ് രണ്ടു പേരും ചേർന്നായിരുന്നെന്ന് ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
ഖാദർ അലിക്കൊപ്പം പ്രവർത്തിച്ചിരുന്ന മുഹമ്മദ് ഹൈദറും ഹസൻ നാദിറും ഈയാഴ്ച ആദ്യം കൊല്ലപ്പെട്ടിരുന്നു.