റോം: ​ജി-7 ഉ​ച്ച​കോ​ടി​ക്കി​ടെ ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ല​ണി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം എ​ടു​ത്ത സെ​ൽ​ഫി വീ​ഡി​യോ വൈ​റ​ലാ​യി. മെ​ല​ണി​യാ​ണ് എ​ക്സി​ലൂ​ടെ വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്.

ഇ​രു​വ​രും കാ​മ​റ​യെ നോ​ക്കി കൈ​വീ​ശു​ന്ന​തി​നി​ടെ മെ​ല​ണി ‌ ‘ഹ​ലോ ഫ്രം ​മെ​ല​ഡി ടീം’ ​എ​ന്നു പ​റ​യു​ന്ന​തു കേ​ൾ​ക്കാം. ഇ​രു​വ​രും സെ​ൽ​ഫി​ക്കു പോ​സ് ചെ​യ്യു​ന്ന ഫോ​ട്ടോ​യും പു​റ​ത്തു​വ​ന്നു.
മെ​ല​ണി​യു​ടെ പോ​സ്റ്റി​നു മ​റു​പ​ടി​യാ​യി ‘ഇ​ന്ത്യ-​ഇ​റ്റ​ലി സൗ​ഹൃ​ദം നീ​ണാ​ൾ വാ​ഴ​ട്ടെ’ എ​ന്നു പ​റ​ഞ്ഞ് മോ​ദി എ​ക്സി​ൽ പോ​സ്റ്റി​ട്ടു.


2023 ഡി​സം​ബ​റി​ൽ ദു​ബാ​യി​ൽ ന​ട​ന്ന യു​എ​ൻ കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​ക്കി​ടെ മോ​ദി​ക്കൊ​പ്പം മെ​ല​ണി എ​ടു​ത്ത സെ​ൽ​ഫി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹി​റ്റാ​യി​രു​ന്നു.

ഇ​രു​വ​രു​ടെ​യും പേ​രു​ക​ൾ ചേ​ർ​ത്ത് ‘മെ​ല​ഡി’ എ​ന്ന ഹാ​ഷ്‌​ടാ​ഗി​ലാ​ണ് മെ​ല​ണി ഈ ​സെ​ൽ​ഫി പോ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച ജി-7 ​ഉ​ച്ച​കോ​ടി​ക്കി​ടെ മോ​ദി​യും മെ​ല​ണി​യും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തി.
സു​ര​ക്ഷ​യും പ്ര​തി​രോ​ധ​ സ​ഹ​ക​ര​ണ​വു​മാ​യി​രു​ന്നു വി​ഷ​യ​ങ്ങ​ൾ.