യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമം; റഷ്യൻ ശൃംഖലയ്ക്കെതിരേ അന്വേഷണം
Saturday, April 13, 2024 1:21 AM IST
ബ്രസൽസ്: യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ റഷ്യ ശ്രമിക്കുന്നതായി ബെൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ ആരോപിച്ചു.
റഷ്യൻ അനുഭാവമുള്ള സ്ഥാനാർഥികളെ ജയിപ്പിക്കാനായി ഒരു ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം അറിയിച്ചു.
യൂറോപ്യൻ രാജ്യങ്ങൾ യുക്രെയ്നു നല്കുന്ന പിന്തുണ ഇല്ലാതാക്കാനാണു റഷ്യ ശ്രമിക്കുന്നത്. ബെൽജിയത്തിനു പുറമേ മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ചെക്ക് റിപ്പബ്ലിക്കിലെ സംഘത്തിന്റെ പ്രവർത്തനം വെളിച്ചത്തായിട്ടുണ്ട്.