മഞ്ഞുവീഴ്ച; അഫ്ഗാനിസ്ഥാനിൽ 15 പേർ മരിച്ചു
Sunday, March 3, 2024 1:47 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലുടനീളം കനത്ത മഞ്ഞുവീഴ്ച. ഇതുമായി ബന്ധപ്പെട്ട് 15 പേരുടെ മരണം റിപ്പോർട്ട് ചെയ്തു. 30 പേർക്കു പരിക്കേറ്റിട്ടുണ്ട്.
കന്നുകാലികളും വ്യാപകമായി ചത്തൊടുങ്ങുന്നു. ബാൾക്, ഫര്യാബ് പ്രവിശ്യകളിൽ പതിനായിരത്തോളം വളർത്തുമൃഗങ്ങൾ ചത്തതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
മഞ്ഞ് കുന്നുകൂടി പ്രമുഖ റോഡുകൾ തടസപ്പെട്ടതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളും നിശ്ചലമായി. ഗോർ, ബാഗ്ദിസ്, ഗസ്നി, ഹെരാത്, ബാമിയാൻ പ്രവിശ്യകളിലേക്ക് പ്രവേശനം തടസപ്പെട്ടിരിക്കുകയാണ്.