പാക്കിസ്ഥാനിൽ എംപിമാർ സത്യപ്രതിജ്ഞ ചെയ്തു
Friday, March 1, 2024 12:19 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിലെ പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.
വരും ദിവസങ്ങളിൽ പാർലമെന്റിൽ നടക്കുന്ന വോട്ടെടുപ്പിൽ പിഎംഎൽ-എൻ നേതാവ് ഷഹ്ബാസ് ഷരീഫ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടും.
ബിലാവൽ സർദാരി ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി(പിപിപി)യുടെ പിന്തുണയോടെയാണ് ഷഹ്ബാസ് സർക്കാർ ഉണ്ടാക്കുന്നത്.