ഖനിയിൽ ലിഫ്റ്റ് തകർന്ന് 11 പേർ മരിച്ചു
Wednesday, November 29, 2023 12:56 AM IST
ജൊഹാനസ്ബെർഗ്: ദക്ഷിണാഫ്രിക്കയിൽ പ്ലാറ്റിനം ഖനിയിലുണ്ടായ അപകടത്തിൽ 11 തൊഴിലാളികൾ മരിക്കുകയും 75 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഇംപാല പ്ലാറ്റിനം കന്പനിയുടെ ഉടമസ്ഥതയിൽ റസ്റ്റൻബെർഗിൽ പ്രവർത്തിക്കുന്ന ഖനിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ഷിഫ്റ്റ് അവസാനിച്ച ജോലിക്കാരെ ഖനിയിൽനിന്ന് ഉപരിതലത്തിലെത്തിക്കുന്ന ലിഫ്റ്റ് വടംപൊട്ടി 200 മീറ്റർ താഴേക്കു പതിക്കുകയായിരുന്നു.
പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഖനനപ്രവർത്തനങ്ങൾ നിർത്തിവച്ചതായി കന്പനി അറിയിച്ചു.