ഉന്നത കമാൻഡർ കൊല്ലപ്പെട്ടെന്ന് ഹമാസ്
Monday, November 27, 2023 1:37 AM IST
ജറൂസലെം: വടക്കൻ ഗാസയുടെ ചുമതലയുണ്ടായിരുന്ന തങ്ങളുടെ ഉന്നത കമാൻഡർ ഇസ്രയേലുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു.
അഹമ്മദ് അൽ ഗാന്ദൗറിന്റെ മരണം ഇന്നലെയാണ് ഹമാസ് സ്ഥിരീകരിച്ചത്. 2002 മുതൽ മൂന്നു തവണ ഇസ്രയേലിന്റെ വധശ്രമത്തെ ഗൗന്ദൗർ അതിജീവിച്ചുവെന്ന് വാഷിംഗ്ൺ ഡിസി കേന്ദ്രമായി പ്രവർത്തിക്കുന്ന കൗണ്ടർ എക്സ്ട്രീമിസം പ്രൊജക്ട് പറഞ്ഞു.