അ​​​ങ്കാ​​​റ: തു​​​ർ​​​ക്കി ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു മു​​​ന്നി​​​ലു​​​ണ്ടാ​​​യ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്പ​​​ത​​​ര​​​യ്ക്കാ​​​ണു സം​​​ഭ​​​വം. ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​മാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​ലി യെ​​​ർ​​​ലി​​​ക്കാ​​​യ അ​​​റി​​​യി​​​ച്ചു.

വാ​​​ഹ​​​ന​​​ത്തി​​​ലെ​​​ത്തി​​​യ ര​​​ണ്ടു പേ​​​രി​​​ലൊ​​​രാ​​​ൾ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു മു​​​ന്നി​​​ൽ പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​യാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ങ്കാ​​​റ​​​യി​​​ൽ​​​നി​​​ന്ന് 260 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ കൈ​​​സേ​​​രി​​​യി​​​ൽ​​​വ​​​ച്ച് ഡ്രൈവ​​​റെ വ​​​ധി​​​ച്ച് ത​​​ട്ടി​​​യെ​​​ടു​​​ത്ത വാ​​​ഹ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​രെ​​​ത്തി​​​യ​​​ത്.


ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റി​​​ട്ടി​​​ല്ല. സ്വീ​​​ഡ​​​ന്‍റെ നാ​​​റ്റോ അം​​​ഗ​​​ത്വ അ​​​പേ​​​ക്ഷ അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​യി തു​​​ർ​​​ക്കി പാ​​​ർ​​​ല​​​മെ​​​ന്‍റ് ചേ​​​രാ​​​ൻ തു​​​ട​​​ങ്ങ​​​വേ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​മു​​​ണ്ടാ​​​യ​​​ത്.
2016നു ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് അ​​​ങ്കാ​​​റ​​​യി​​​ൽ ഇ​​​ത്ത​​​ര​​​മൊ​​​രു ആ​​​ക്ര​​​മ​​​ണ​​മു​​​ണ്ടാ​​​കു​​​ന്ന​​​ത്. കു​​​ർ​​​ദ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ളും ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റു​​​മാ​​​ണ് മു​​​ന്പ​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.