ബൈഡനേക്കാൾ ട്രംപ് ബഹുദൂരം മുന്നിൽ
Tuesday, September 26, 2023 3:39 AM IST
വാഷിംഗ്ടൺ ഡിസി: അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പ്രസിഡന്റ് ജോ ബൈഡൻ എതിരാളിയായ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനേക്കാൾ ഏറെ പിന്നിലെന്ന് അഭിപ്രായസർവേ. വാഷിംഗ്ടൺ പോസ്റ്റും എബിസി ന്യൂസും ചേർന്നു നടത്തിയ സർവേയിൽ ട്രംപിന് 51 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. ബൈഡന്റേത് 42 ശതമാനം മാത്രമായിരുന്നു.
ബൈഡന്റെ ഭരണം മോശമാണെന്നും അദ്ദേഹത്തിനു പ്രായമേറിയെന്നും ഒട്ടേറെപ്പേർ അഭിപ്രായപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി മോഹികളിൽ ട്രംപ് ബഹുദൂരം മുന്നിലാണെന്നും സർവേയിൽ വ്യക്തമായി.