കോടതിയിൽ തീപിടിത്തം
Tuesday, September 26, 2023 3:39 AM IST
അബൂജ: നൈജീരിയൻ സുപ്രീംകോടതിയിൽ തീപിടിത്തം. ജഡ്ജിയുടെ ഓഫീസിലേക്കും തീപടർന്നു. ഇന്നലെ രാവിലെയാണ് തീപിടിത്തമുണ്ടായത്. വൈദ്യുതിപ്രശ്നമാണ് കാരണമെന്നു കരുതുന്നു. ആളപായമില്ല.