മർഡോക്കിന്റെ സാമ്രാജ്യത്തെ മകൻ നയിക്കും
Friday, September 22, 2023 1:40 AM IST
ന്യൂയോർക്ക്: ഫോക്സ് ന്യൂസ്, ന്യൂസ് കോർപ് ചെയർമാൻ പദവികൾ മകൻ ലാക്ലനു കൈമാറിയതായി മാധ്യമചക്രവർത്തി റൂപർട്ട് മർഡോക് അറിയിച്ചു. ഇരു സ്ഥാപനങ്ങളുടെയും എമരിറ്റസ് ചെയർമാനായി റൂപർട്ട് തുടരും.
1996ൽ മർഡോക് സ്ഥാപിച്ച ഫോക്സ് ന്യൂസ് അമേരിക്കയിൽ ഏറ്റവും കൂടുതൽ പ്രേഷകരുള്ള വാർത്താ ചാനലാണ്. അമേരിക്കയിലെ വാൾ സ്ട്രീറ്റ് ജേർണൽ, ബ്രിട്ടനിലെ ദ സൺ, ദ ടൈംസ് തുടങ്ങിയ പത്രങ്ങൾ ന്യൂസ് കോർപിന്റെ ഉടമസ്ഥതയിലാണ്. തൊണ്ണൂറ്റിരണ്ടുകാരനായ മർഡോക് അടുത്തിടെ ന്യൂസ് കോർപിനെയും ഫോക്സ് ന്യൂസിനെയും ലയിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.