ബ്രസീലിൽ വിമാനം തകർന്ന് 14 പേർ മരിച്ചു
Monday, September 18, 2023 1:09 AM IST
ബ്രസീലിയ: ബ്രസീലിലെ ആമസോൺ വനത്തിൽ ചെറു വിമാനം തകർന്ന് 14 പേർ മരിച്ചു. ആമസോണാസ് സംസ്ഥാത്തെ മാനോസിൽനിന്നു പുറപ്പെട്ട വിമാനം വനത്തോടു ചേർന്ന ബാർസെലോസ് പട്ടണത്തിൽ ഇറങ്ങവേയാണു തകർന്നത്.
റൺവേയിൽ ഇറങ്ങവേ കനത്ത മഴ മൂലം കാഴ്ച അവ്യക്തമായതാണ് അപകടത്തിനു കാരണമെന്നു പറയുന്നു. ബ്രസീലിലെ എംബ്രേയർ കന്പനി നിർമിച്ച ഇഎംബി-110 ഇനത്തിൽപ്പെട്ട വിമാനമാണിത്. ആമസോൺ വനത്തിൽ മീൻപിടിത്ത വിനോദത്തിനുവന്ന 12 പേരും രണ്ടു ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്.