വിമാനം തകർന്നുവീണ് ബാലിക മരിച്ചു
Monday, September 18, 2023 1:09 AM IST
റോം: ഇറ്റാലിയൻ വ്യോമസേനയുടെ ജെറ്റ് വിമാനം അഭ്യാസത്തിനിടെ തകർന്ന് അഞ്ചുവയസുകാരി മരിച്ചു. ടൂറിനിലെ വിമാനത്താവളത്തിൽ നടന്ന അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് രക്ഷപ്പെട്ടു. മരിച്ച പെൺകുട്ടിയുടെ ഒന്പതു വയസുള്ള സഹോദരനും മാതാപിതാക്കൾക്കും പരിക്കേറ്റു. സഹോദരന്റെ പരിക്ക് ഗുരുതരമാണ്.
ഇറ്റാലിയൻ സേനയുടെ അഭ്യാസപ്രദർശന ടീമിലെ വിമാനമാണു തകർന്നത്. ഒന്പതു വിമാനങ്ങൾ പങ്കെടുത്ത അഭ്യാസത്തിനിടെ ഒരെണ്ണം നിപതിക്കുകയായിരുന്നു. പക്ഷിക്കൂട്ടത്തെ ഇടിച്ച് പക്ഷികൾ എൻജിനിൽ കുടുങ്ങിയതാണ് അപകടത്തിനു കാരണമെന്നു കരുതുന്നു.