ലബനനിൽ അഞ്ചു പലസ്തീനികൾ കൊല്ലപ്പെട്ടു
Thursday, June 1, 2023 12:45 AM IST
ബെയ്റൂട്ട്: കിഴക്കൻ ലബനനിലെ ക്വിസായ പട്ടണത്തിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രയേൽ ആക്രമണം ആണുണ്ടായതെന്ന് പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ- ജനറൽ കമാൻഡ് (പിഎഫ്എൽപി-ജിസി) ഭീകരസംഘടന ആരോപിച്ചു.
കൊല്ലപ്പെട്ടവർ സംഘടനാംഗങ്ങളാണ്. അതേസമയം, സംഭവത്തിൽ പങ്കില്ലെന്ന് ഇസ്രേലി വൃത്തങ്ങൾ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആയുധങ്ങൾ നീക്കുന്നതിനിടെ കുഴിബോംബോ, റോക്കറ്റോ പൊട്ടിയതാകാമെന്നു റിപ്പോർട്ടുണ്ട്.