എർദോഗന്റെ വിജയം അംഗീകരിച്ച് പ്രതിപക്ഷം
Tuesday, May 30, 2023 12:24 AM IST
ഈസ്താംബുൾ: തുർക്കിയിൽ തയ്യിപ് എർദോഗന്റെ വിജയം അംഗീകരിച്ച് പ്രതിപക്ഷം. ആറു പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർഥിയായിരുന്നു എർദോഗന്റെ എതിരാളിയായിരുന്ന കെമാൽ കിളിച്ദാരോഗ്ലു.
വോട്ടർമാരുടെ അഭിപ്രായമാണ് പ്രധാനമെന്ന് ഗുഡ് പാർട്ടി നേതാവ് മെറൽ അക്സേനെർ പറഞ്ഞു. 52.14 ശതമാനം വോട്ട് നേടിയാണ് എർദോഗൻ വിജയിച്ചത്. കിളിച്ദാരോഗ്ലുവിന് 47.86 ശതമാനം വോട്ട് കിട്ടി.