രക്ഷിതാക്കൾ ഉറങ്ങുന്പോൾ വീടിനു തീയിട്ട ഏഴുവയസുകാരൻ അറസ്റ്റിൽ
Monday, May 29, 2023 12:17 AM IST
വാഷിംഗ്ടൺ ഡിസി: രക്ഷിതാക്കൾ ഉറങ്ങിക്കിടക്കേ വീടിനു തീയിട്ട എഴു വയസുകാരൻ അമേരിക്കയിൽ അറസ്റ്റിലായി. വെസ്റ്റ് വിർജീനിയ സംസ്ഥാനത്തെ ജാക്സൺ കൗണ്ടിയിലായിരുന്നു സംഭവം. രണ്ടാനച്ഛനോടുള്ള പകയാണ് സംഭവത്തിനു പ്രേരിപ്പിച്ചതെന്നു കരുതുന്നു. കുട്ടിയെ ഉപദ്രവിച്ച കുറ്റത്തിന് രണ്ടാനച്ഛൻ ആരൺ ഹഫോർഡി(38)നെ പിന്നീട് അറസ്റ്റ് ചെയ്തു.
മനഃപൂർവം തീകൊളുത്തിയ കുറ്റമാണ് കുട്ടിക്കെതിരേ ചുമത്തിയിരിക്കുന്നതെന്നു പോലീസ് അറിയിച്ചു. സംഭവത്തിൽ രക്ഷിതാക്കൾക്ക് ചെറുതായി പൊള്ളലേറ്റിട്ടുണ്ട്.