മഞ്ഞിടിഞ്ഞ് 11 പേർ മരിച്ചു
Monday, May 29, 2023 12:17 AM IST
ഇസ്ലാമാബാദ്: വടക്കൻ പാക്കിസ്ഥാനിലെ മലനിരകളിലുണ്ടായ മഞ്ഞിടിച്ചിലിൽ നാലു വയസുകാരനും നാലു സ്ത്രീകളും അടക്കം 11 പേർ മരിച്ചു. 25 പേർക്കു പരിക്കേറ്റു. ആട് മേയ്ച്ച് ഉപജീവനം നടത്തുന്ന നാടോടി ഗോത്രവിഭാഗമാണ് അപകടത്തിൽപ്പെട്ടത്. ഗിൽജിത് ബാൽട്ടിസ്ഥാനെയും പാക് അധീന കാശ്മീരിനെയും ബന്ധിപ്പിക്കുന്ന ഷോണ്ടർ ചുരത്തിലൂടെ ആടുകളുമായി വരുന്നതിനിടെയാണ് മഞ്ഞിടിഞ്ഞത്.