മുതലഫാം ഉടമസ്ഥനെ മുതലകൾ കടിച്ചുകൊന്നു
Sunday, May 28, 2023 2:59 AM IST
നോം പെൻ: കംബോഡിയയിൽ മുതല ഫാം നടത്തുന്നയാൾ മുതലകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 72 വയസുള്ള ലുവാൻ നാം എന്നയാളാണു സിം റീപ് നഗരത്തിനടുത്ത് വെള്ളിയാഴ്ച ദാരുണമായി മരിച്ചത്.
അടയിരിക്കുന്ന മുതലയെ കൂട്ടിൽനിന്നു പുറത്തിറക്കാനുള്ള ശ്രമത്തിനിടെയാണ് ആക്രമണം നേരിട്ടത്. പരിസരത്തുണ്ടായിരുന്ന മറ്റു മുതലകളും ഇദ്ദേഹത്തെ ആക്രമിച്ചു.
ദേഹം മുഴുവൻ കടിയേറ്റ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. ഒരു കൈ കണ്ടെത്താനായില്ല.
പ്രദേശത്തെ മുതല ഫാം അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ഇദ്ദേഹം. 2019ൽ ഉണ്ടായ സംഭവത്തിൽ മുതലകൾ രണ്ടു വയസുകാരിയെ കൊന്നുതിന്നിരുന്നു.