മാർപാപ്പയ്ക്കു പനി
Saturday, May 27, 2023 1:04 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയ്ക്കു പനി ആയതിനാൽ ഇന്നലെ ആരുമായും കൂടിക്കാഴ്ചകൾ നടത്തിയില്ലെന്ന് വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി അറിയിച്ചു. മാർപാപ്പയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതൽ വിശദീകരണത്തിന് അദ്ദേഹം തയാറായില്ല.
അതേസമയം പെന്തക്കുസ്താ തിരുനാൾ ദിനമായ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലി അർപ്പിക്കുന്നതടക്കം മാർപാപ്പയുടെ പരിപാടികളിൽ മാറ്റം വരുത്തിയിട്ടില്ല.
എൺപത്തിയാറുകാരനായ ഫ്രാൻസിസ് മാർപാപ്പ രണ്ടു മാസം മുന്പ് ബ്രോങ്കൈറ്റിസ് ബാധിച്ച് കുറച്ചുദിവസം ആശുപത്രിയിൽ കഴിഞ്ഞിട്ടിരുന്നു.