ശതകോടീശ്വരൻ മുകേഷ് ജഗ്തിയാനി അന്തരിച്ചു
Saturday, May 27, 2023 1:01 AM IST
ദുബായ്: ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ മുകേഷ് വാധുമൽ ജഗ്തിയാനി(70) ദുബായിൽ അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്നാണ് അന്ത്യം.
ലാൻഡ്മാർക് ബിസിനസ് ഗ്രൂപ്പ് സ്ഥാപകനായ ജഗ്തിയാനി ഗൾഫ് മേഖലയിൽ മുഴുവൻ ബിസിനസ് വ്യാപിപ്പിച്ചു. മിക്കി ജഗ്തിയാനി എന്നറിയപ്പെടുന്ന ഇദ്ദേഹം ഫോബ്സ് മാഗസിന്റെ ഈ വർഷത്തെ ലോക സന്പന്നരുടെ പട്ടികയിൽ 511-ാം സ്ഥാനത്തെത്തിയിരുന്നു.