കേംബ്രിഡ്ജിൽ മലയാളി ഡെപ്യൂട്ടി മേയർ
Friday, May 26, 2023 11:35 PM IST
ലണ്ടൻ: ബ്രിട്ടനിലെ കേംബ്രിഡ്ജ് കൗൺസിലിന്റെ ആദ്യ ഏഷ്യൻ വംശജനായ ഡെപ്യൂട്ടി മേയർ ആയി കോട്ടയം വില്ലൂന്നി സ്വദേശിയായ ബൈജു വർക്കി തിട്ടാല തെരഞ്ഞെടുക്കപ്പെട്ടു. 2018ൽ കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൻ മണ്ഡലത്തിൽനിന്ന് ആദ്യമായി കൗൺസിലറായ ബൈജു ബൈജു 2022ൽ വീണ്ടും വിജയിച്ചു.
കോട്ടയം ആർപ്പൂക്കര വില്ലൂന്നിയിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് ബ്രിട്ടനിലെത്തി ഉപരിപഠനത്തിനു ശേഷം പൊതുരംഗത്തു സജീവമായ ബൈജു തൊഴിലിടങ്ങളിൽ മലയാളി നഴ്സുമാർ ഉൾപ്പടെ നേരിടുന്ന വിവേചനങ്ങൾക്കെതിരെ നിയമ പോരാട്ടം നടത്തുന്ന വ്യക്തിയാണ്. ഇപ്പോൾ കേംബ്രിഡ്ജിൽ ക്രിമിനൽ ഡിഫൻസ് അഭിഭാഷകനാണ്.