വൈറ്റ്ഹൗസിനു സമീപം വാഹനാപകടം
Tuesday, May 23, 2023 11:44 PM IST
വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസിനു സമീപമുള്ള സുരക്ഷാവേലിയിൽ ട്രക്ക് ഇടിച്ചുകയറിയതിൽ അന്വേഷണം. തിങ്കളാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്തു.
രണ്ടുവട്ടം ഇയാൾ ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും എതിരേ ഇയാൾ ഭീഷണി മുഴക്കിയതായി റിപ്പോർട്ടുണ്ട്.ട്രക്കിൽ ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ ഇല്ലായിരുന്നു; പക്ഷേ, ഒരു നാസി കൊടി കണ്ടെത്തി. സംഭവത്തെത്തുടർന്ന് സമീപത്തെ റോഡുകൾ അടയ്ക്കുകയും ഹോട്ടലുകൾ ഒഴിപ്പിക്കുകയും ചെയ്തു.