ഗയാനയിൽ സ്കൂൾ ഡോർമിറ്ററിയിൽ തീപിടിത്തം; 20 കുട്ടികൾ മരിച്ചു
Monday, May 22, 2023 11:27 PM IST
ജോർജ്ടൗൺ: ഗയാനയിലെ സ്കൂൾ ഡോർമിറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 20 കുട്ടികൾ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. തെക്കുപടിഞ്ഞാറൻ പട്ടണമായ മഹ്ദിയയിലെ സെക്കൻഡറി സ്കൂൾ ഡോർമിറ്ററിയിലാണ് അപകടമുണ്ടായത്.
ഗയാനയുടെ തലസ്ഥാനമായ ജോർജ്ടൗണിൽനിന്ന് 320 കിലോമീറ്റർ അകലെയാണ് മഹ്ദിയ. ഗുരുതരമായി പൊള്ളലേറ്റ ഏഴു കുട്ടികളെ ജോർജ്ടൗണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്ത്രണ്ടിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണു മരിച്ച കുട്ടികൾ.
അർധരാത്രിയോടെ പെൺകുട്ടികളുടെ ഡോർമിറ്ററിയിലാണു തീപിടിത്തമുണ്ടായതെന്നു പ്രാദേശിക ദിനപത്രം സ്റ്റാബ്രോക് ന്യൂസ് റിപ്പോർട്ട് ചെയ്തു.