ഓഗസ്റ്റ് ആദ്യം മാർപാപ്പ പോർച്ചുഗൽ സന്ദർശിക്കും
Monday, May 22, 2023 11:27 PM IST
റോം: ലോക യുവജന ദിനത്തിൽ പങ്കെടുക്കാൻ ഓഗസ്റ്റ് ആദ്യം ഫ്രാൻസിസ് മാർപാപ്പ പോർച്ചുഗൽ സന്ദർശിക്കും. ആഗോള പ്രശസ്ത മരിയൻ തീർഥാടനകേന്ദ്രമായ ഫാത്തിമായിലും മാർപാപ്പ സന്ദർശനം നടത്തുമെന്നു വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി അറിയിച്ചു. 38-ാം ലോക യുവജന സമ്മേളനമാണ് ഓഗസ്റ്റിൽ നടക്കുക.
ഓഗസ്റ്റ് രണ്ടു മുതൽ ആറു വരെയാണു മാർപാപ്പയുടെ പോർച്ചുഗൽ സന്ദർശനം. ലിസ്ബണിൽ താമസിക്കുന്ന മാർപാപ്പ ഓഗസ്റ്റ് അഞ്ചിന് ഫാത്തിമ സന്ദർശിക്കും. 2017ൽ പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി ആചരണത്തോടനുബന്ധിച്ച് മാർപാപ്പ പോർച്ചുഗലിലെത്തിയിരുന്നു.