ഫിൻലൻഡ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം; ഇന്ത്യ 125-ാമത്
Tuesday, March 21, 2023 1:10 AM IST
ഹെൽസിങ്കി: ലോകത്തിൽ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി ഫിൻലൻഡ് നിലനിർത്തി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച 2023 ലെ ലോക സന്തോഷ റിപ്പോർട്ടിൽ ഒന്നാമതെത്തിയ ഫിൻലൻഡ്, ഈ പദവി തുടർച്ചയായി ആറു വർഷം നിലനിർത്തിപ്പോരുന്നു.
അഫ്ഗാനിസ്ഥാനും ലബനനുമാണ് പട്ടികയിലെ അസന്തുഷ്ട രാജ്യങ്ങളിൽ മുന്നിലുള്ളത്.
ഡെൻമാർക്ക്, ഐസ്ലൻഡ്, ഇസ്രയേൽ, നെതർലൻഡ്സ്, സ്വീഡൻ, നോർവേ, സ്വിറ്റ്സർലൻഡ്, ലക്സംബർഗ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ ഫിൻലൻഡിനു പിന്നിൽ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. നേപ്പാൾ, ചൈന, ബംഗ്ലാദേശ് രാജ്യങ്ങൾക്കു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം-125. റഷ്യ 70-ാം സ്ഥാനത്തും യുക്രെയ്ൻ 92-ാം സ്ഥാനത്തുമാണ്.