അടിയന്തരാവസ്ഥ
Tuesday, February 7, 2023 10:32 PM IST
അങ്കാറ: തുർക്കിയിൽ ഭൂകന്പകെടുതി നേരിടുന്ന പത്തു പ്രവിശ്യകളിൽ മൂന്നു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി പ്രസിഡന്റ് തയ്യിപ് എർദോഗൻ അറിയിച്ചു.
ഭീകരർ രക്ഷപ്പെട്ടു
തുർക്കി അതിർത്തിയോടു ചേർന്ന സിറിയൻ പട്ടണമായ റോജോയിലെ ജയിലിൽനിന്ന് 20 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ രക്ഷപ്പെട്ടു. ഭൂകന്പത്തിൽ തടവറയുടെ ഭിത്തികളിലും മതിലിലും വിള്ളലുണ്ടായിരുന്നു. ഇവിടെയുണ്ടായിരുന്ന 2000 തടവുകാരിൽ 1300 പേർ ഐഎസ് ഭീകരരാണ്.