ന്യൂസിലൻഡിലെ ബീച്ചിൽ ഗുജറാത്ത് സ്വദേശികൾ മുങ്ങി മരിച്ചു
Wednesday, January 25, 2023 2:08 AM IST
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ പിഹ ബീച്ചിൽ ഒഴുക്കിൽപ്പെട്ട് രണ്ട് ഇന്ത്യക്കാർ മരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശികളായ സൗരിയൻ നയനകുമാർ പട്ടേൽ (28) അൻഷുൽ ഷാ (31) എന്നിവരാണ് മരിച്ചത്.
വെല്ലിംഗ്ടണിലുള്ള ബീച്ചിലെ ഏറ്റവും അപകടമേറിയ സ്ഥലത്ത് നീന്തുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നാമൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇലക്ട്രിക്കൽ എൻജിനിയറായ പട്ടേൽ കഴിഞ്ഞ ഓഗസ്റ്റിലാണ് ന്യൂസിലൻഡിലെത്തിയത്. ഗ്യാസ് സ്റ്റേഷനിൽ കാഷ്യറായ ഷാ നവംബറിലും. ഇരുവരും ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്.